പ്രാദേശികം

ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

അയിരൂർ : പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണം ചെയ്തു. അയിരൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

 സി.എം. വർഗീസ് അധ്യക്ഷനായി. ആനി കുഞ്ഞുമോൻ, മിനിപോളി, ക്ഷീരവികസന ഓഫീസർ സജീവ്കുമാർ, എം.കെ. രാമചന്ദ്രൻ, ഹിമ സാബു എന്നിവർ പങ്കെടുത്തു. പദ്ധതിക്കായി 10 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.

Leave A Comment