പ്രാദേശികം

കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിക്ക് ദേഹാസ്വസ്ഥ്യം; ജീവനക്കാരുടെ സമയോചിത ഇടപെടൽ യുവതിക്ക് രക്ഷയായി

കൊടകര: എറണാകുളം വൈറ്റില ഹബിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് യാത്രക്കാരിയായ കൊരട്ടി സ്വദേശിയായ യുവതിക്കാണ്  യാത്രക്കിടയിൽ ദേഹാസ്വസ്ഥ്യം ഉണ്ടായത്.  ബസ് കൊടകര പിന്നിട്ട്   നാലുമണിയോടെ  കൊളത്തൂരിൽ വെച്ചാണ്  സംഭവം . ഉടൻ തന്നെ അതെ ബസിൽ തന്നെ തിരിച്ച് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക്  യുവതിയെ എത്തിക്കുകയായിരുന്നു.  തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം രണ്ട് യാത്രക്കാരെ യുവതിയുടെ കൂടെ ആക്കുകയും വീട്ടുകാരെ വിവരം അറിയിച്ചതിന് ശേഷമാണ്  ബസ് യാത്ര തുടർന്നത്.

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ സന്തോഷ് കുമാറും, കണ്ടക്ടറായ നിഷയുടെയും മറ്റു സഹ യത്രക്കാരുടെയും മനുഷ്യത്വപരമായ ഇടപെടൽ മൂലമാണ് യാത്രക്കാരിക്ക് തക്ക സമയത്ത് ചികിത്സ ലഭ്യമായത്.

Leave A Comment