പ്രാദേശികം

കൊടുങ്ങല്ലൂർ താലപ്പൊലി; ആഘോഷത്തിന്‍റെ മാറ്റുകുറക്കാന്‍ ഗൂഡശ്രമമെന്ന് കോണ്‍ഗ്രസ്‌

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടക്കുന്ന ക്ഷേത്രാങ്കണവും പരിസരവും രാത്രി പത്ത് മണിക്ക് ശേഷം അടക്കണമെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ക്രമസമാധാന പ്രശ്നം ഉന്നയിച്ചാണ് ഇത്തരം തീരുമാനം എടുത്തതെന്നാണ് അറിയാൻ കഴിഞ്ഞത്.

കൊടുങ്ങല്ലൂരിൽ അതിരൂക്ഷമായി ക്രമസമാധാന പ്രശ്നങ്ങൾ ഉള്ള കാലത്ത് പുലരും വരെ രാവിനെ പകലാക്കി ക്ഷേത്ര പരിസരം സജീവമായിരുന്ന കൊടുങ്ങല്ലൂരിൽ ഇപ്പോൾ എന്തു ക്രമസമാധാന പ്രശ്നമാണ് ഉള്ളതെന്ന് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ഒഴിച്ചുള്ള എല്ലാ സ്ഥലങ്ങളിലും കലാപരിപാടികൾ പത്തു മണി വരെ നടത്താവൂ എന്നും ഈ സമയം കഴിഞ്ഞാൽ മൈക്ക് ഓഫ് ചെയ്യണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു.

ഇവിടങ്ങളിൽ എല്ലാം കടകളും മറ്റ് വിനോദ പരിപാടികളും നടത്തുമായിരുന്നു കൊടുങ്ങല്ലൂരിൽ മാത്രം ഈ തീരുമാനം എടുത്തതിൽ സംശയം ജനിപ്പിക്കുന്നു പുലർച്ചെ നടക്കുന്ന ഉത്സവത്തിന് കടകൾ അടച്ചിട്ടത് ഉത്സവത്തിൻ്റെ പകിട്ട് ഇല്ലാതാക്കുന്നു. ഇതിൽ എന്തോ ഗൂഢാലോചനയുണ്ടെന്നും ഈ തീരുമാനം പിൻവലിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് ഇറങ്ങണമെന്നും കോൺഗ്രസ് നേതാക്കളായ പി.യു.സുരേഷ് കുമാറും, ഇ.എസ് സാബുവും കെ.പി.സുനിൽ കുമാറും ആവശ്യപ്പെട്ടു

Leave A Comment