കപ്രശ്ശേരി എസ്.എൻ.ഡി.പി. ശാഖാമന്ദിരം തുറന്നു
ചെങ്ങമനാട് : കപ്രശ്ശേരി 1110-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖ പുതിയതായി പണികഴിപ്പിച്ച ശാഖാമന്ദിരം എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.
ആലുവ യൂണിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു അധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.ആർ. സോമൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡൻറ് പി.ആർ. നിർമൽകുമാർ, യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യോഗം ഡയറക്ടർ ബോർഡ് മെംബർമാരായ പി.പി. സനകൻ, വി.ഡി. രാജൻ, മേഖലാ കൗൺസിലർ കെ. കുമാരൻ, യൂണിയൻ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് അമ്പാടി ചെങ്ങമനാട്, യൂണിയൻ വനിതാസംഘം പ്രസിഡൻറ് ലത ഗോപാലകൃഷ്ണൻ, സൈബർസേന ജില്ലാ ജോയിന്റ് കൺവീനർ കെ.ജി. ജഗൽകുമാർ, ലിജി ശിവദാസ്, രാജി ശിവദാസ്, ബിനീഷ് കെ.എച്ച്., ഐഷ രവി, ഷാനി പ്രദീപ് എന്നിവർ സംസാരിച്ചു.
Leave A Comment