പ്രാദേശികം

കൊടുങ്ങല്ലൂരിൽ യുവാവ് റോഡരികിൽ മരിച്ച നിലയിൽ, വാഹനാപകടമെന്ന് സംശയം

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.ശൃംഗപുരം കിഴക്ക് വശം രാമശ്ശേടത്ത് പ്രദീപിൻ്റെ മകൻ ധനേഷാണ്  (30)
മരിച്ചത്.വാഹനാപകടത്തിൽ മരണമടഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

ലക്ഷ്മി സിനിമാസിന് കിഴക്കുവശം റോഡരികിലെ തോട്ടിലാണ് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളുടെ ബുള്ളറ്റ് അപകടത്തിൽ പെട്ട നിലയിൽ സമീപത്ത് നിന്നും കണ്ടെടുത്തു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Leave A Comment