പ്രാദേശികം

താലപ്പൊലി ആഘോഷത്തിനിടെ സ്കൂൾ വിദ്യാർത്ഥികളെ പൊലീസുകാരൻ മർദ്ദിച്ചതായി പരാതി

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷത്തിനിടെ സ്കൂൾ വിദ്യാർത്ഥികളെ പൊലീസുകാരൻ മർദ്ദിച്ചതായി പരാതി.പ്ലസ് വൺ വിദ്യാർത്ഥികളായ ലോകമലേശ്വരം പാറയിൽ ആദിൽ ബഷീർ (16), പറമ്പിക്കുളങ്ങര കാര്യേഴുത്ത് സുഭാഷിൻ്റെ മകൻ ആദിത് എന്നിവരാണ് ഇന്ന് രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഞായറാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
വടക്കെ നടയിൽ കോടതി പരിസരത്ത് ഫുട്പാത്തിൽ ഇരിക്കുകയായിരുന്ന തങ്ങളെ യൂണിഫോം ധരിച്ചെത്തിയ പൊലീസുകാരൻ ലാത്തി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.

Leave A Comment