രാജാമണിക്ക് തുണയായി കൊടുങ്ങല്ലൂർ ആശ്രയ അഗതിമന്ദിരം
കൊടുങ്ങല്ലൂർ: ആരോരുമില്ലാതെ കൊടുങ്ങല്ലൂരിൽ എത്തിയ രാജാമണിക്ക് കൊടുങ്ങല്ലൂർ ആശ്രയ അഗതിമന്ദിരം തുണയായി. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കൊടുങ്ങല്ലൂർ ഭാഗത്ത് പല ദിക്കുകളിലായി രാജമണി എന്ന ഈ 73 കാരി കഴിഞ്ഞു വന്നിരുന്നത്. തൻ്റെ വീട് പാലക്കാട് ജില്ലയിലെ ചിറ്റൂരിനടുത്താണെന്നും തനിക്ക് ഒരു സഹോദരൻ ഉണ്ടായതായും മറ്റ് ബന്ധുക്കൾ ആരും തന്നെയില്ലെന്നും ഓർമ്മയിൽ നിന്ന് എടുത്ത് രാജാമണി പറഞ്ഞു.പോലീസ് സ്റ്റേഷനിൽ എത്തിയ രാജാമണിയെ ആശ്രയ അഗതിമന്ദിരം കോഡിനേറ്റർ ശൂന്യാജി എസ് ഐ രവികുമാറിൻ്റെയും വനിത കോൺസ്റ്റബിൾ മിനിയുടെയും സാന്നിധ്യത്തിൽ ഏറ്റെടുക്കുകയായിരുന്നു.
ബന്ധുക്കളോ, മറ്റ് അറിയാവുന്നവരോ ആരെങ്കിലും ഉണ്ടെങ്കിൽ കൊടുങ്ങല്ലൂർ ബൈപാസിന് പടിഞ്ഞാറുവശമുള്ള ആശ്രയ അഗതിമന്ദിരമായോ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിക്കുന്നു.
Leave A Comment