പ്രാദേശികം

ഓപ്പറേഷന്‍ ആഗ്: കൊടുങ്ങല്ലൂർ മേഖലയിൽ റൗഡി ലിസ്റ്റിലുൾപ്പെട്ട 31 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ: ഓപ്പറേഷന്‍ ആഗിന്‍റെ ഭാഗമായി കൊടുങ്ങല്ലൂർ മേഖലയിൽ റൗഡി ലിസ്റ്റിലുൾപ്പെട്ട 31 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി റൗഡികൾക്കെതിരെയായും ലഹരി മരുന്ന് വില്പനക്കാർക്കെതിരെയും  നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കൊടുങ്ങല്ലൂർ മേഖലയിൽ  104 പേരെ നിരീക്ഷണ വിധേയമാക്കുകയും  31 പേരെ ഇന്ന് രാവിലെ മുൻകരുതലായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

 തൃശൂർ റൂറൽ ജില്ലയിൽ
നൂറ്റമ്പതോളം റൗഡികളെ മുൻകരുതൽ അറസ്റ്റ് ചെയ്തു. ഇതിനു പുറമെ മുന്നു പിടികിട്ടാപുള്ളികളെയും അഞ്ച് ജാമ്യമില്ലാ വാറണ്ടുകളിലെ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave A Comment