പാറക്കടവ് സഹകരണ ബാങ്കിന്റെ 53 ദിവസത്തെ കാർഷികോത്സവം: അഭിനന്ദിച്ച് കൃഷിമന്ത്രി
പാറക്കടവ് : പാറക്കടവ് സഹകരണ ബാങ്കിന്‍റെ കാർഷികോത്സവത്തിൽ കൃഷിമന്ത്രി പി. പ്രസാദ് പങ്കുചേർന്നു. തിരുവാതിര ഞാറ്റുവേലയ്ക്ക് തുടങ്ങി ചിങ്ങം ഒന്നുവരെ 53 ദിവസം നീണ്ടുനിൽക്കുന്ന സഹകരണ കാർഷികോത്സവം പാറക്കടവിലെ കാർഷിക സേവനകേന്ദ്രത്തിൽ നടക്കുകയാണ്.
നല്ലകൃഷി തിരിച്ചു കൊണ്ടുവരാനും കർഷകർക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്താനുമാണ് കാർഷികോത്സവം ലക്ഷ്യമിടുന്നത്. ഇതിനായി വിലക്കുറവിൽ നല്ലയിനം ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, തെങ്ങ്, കവുങ്ങ്, ജാതി എന്നിവയുടെ ശേഖരം കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. നാട്ടുചന്ത, കർഷകരെ ആദരിക്കൽ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. ഞങ്ങളും കൃഷിയിലേക്ക് എന്ന സർക്കാർ പദ്ധതിക്ക് കരുത്ത് പകരുന്ന കാർഷികോത്സവം സംഘടിപ്പിച്ച ബാങ്ക് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.
ബാങ്ക് പ്രസിഡൻറ് സി.എം. സാബു, വി.എൻ. അജയകുമാർ, ടി.ഡി. വിശ്വനാഥൻ, ഡോ. സ്റ്റീഫൻ പാനികുളങ്ങര, ജിഷ ശ്യാം, ആശ ദിനേശൻ, ശാന്ത ഉണ്ണികൃഷ്ണൻ, ബാങ്ക് അസിസ്റ്റന്റ്റ് സെക്രട്ടറി കെ.എ. ജോണി, അഗ്രിക്ലിനിക്ക് കൃഷി ഓഫീസർ പി.ആർ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Leave A Comment