പ്രാദേശികം

കാർഷിക സെൻസസ്: ഉദ്യോഗാർഥികളെ തേടുന്നു

പറവൂർ : പതിനൊന്നാമത് കാർഷിക സെൻസസിന് ഒന്നാംഘട്ട വിവരശേഖരണത്തിനായി ഉദ്യോഗാർഥികളെ തേടുന്നു. ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സ്വന്തമായി സ്മാർട്ട്ഫോണും അത് ഉപയോഗിക്കാനുള്ള പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒരു വാർഡിന് പരമാവധി 4500 രൂപയാണ് പ്രതിഫലം. പറവൂർ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൽ 25, 26 തീയതികളിലാണ് അഭിമുഖം നടക്കുക.

 സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം എത്തണം. 25-ന് പറവൂർ നഗരസഭ, ചേന്ദമംഗലം, ചിറ്റാറ്റുകര പഞ്ചായത്തുകളിലേത് രാവിലെ 10-നും വടക്കേക്കര, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേത് ഉച്ചയ്ക്ക് രണ്ടിനും നടക്കും. 26-ന് ആലങ്ങാട്, വരാപ്പുഴ, കരുമാല്ലൂർ, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിലേത് രാവിലെ 10-നും ഏലൂർ നഗരസഭ, പുത്തൻവേലിക്കര, കുന്നുകര പഞ്ചായത്തുകളിലേത് ഉച്ചയ്ക്ക് രണ്ടിനും നടക്കും. വിവരങ്ങൾക്ക് ഫോൺ: 9446095536.

Leave A Comment