കോടശേരി കോർമലയിൽ കിണറ്റിൽ വീണ കലമാനെ രക്ഷപ്പെടുത്തി
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ കോര്‍മലയില്‍ കിണറ്റില്‍ വീണ കലമാനെ കരയ്ക്ക് കയറ്റി. കോര്‍മല ആക്കന്‍ വീട്ടില്‍ കുഞ്ഞയ്യപ്പന്റെ വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കലമാന്‍ വീണത്.
വെള്ളി രാവിലെ വീട്ടുകാരാണ് കലമാന്‍ കിണറ്റില്‍ വീണത് കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിക്കുകയായിരുന്നു. വനപാലകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് വലവിരിച്ച് ഏറെ പരിശ്രമത്തിനൊടുവിലാണ് കലമാനെ പുറത്തെടുത്തത്. തുടര്‍ന്ന് വനംവകുപ്പിന് കൈമാറി.
കലമാന് കാര്യമായ പരിക്കില്ലെന്ന് വനപാലകര്‍ പറഞ്ഞു. കുറച്ച് നാളായി പ്രദേശത്ത് മാന്‍കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. കൂട്ടമായെത്തുന്ന ഇവ കൃഷി വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്. കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് വന്യജീവികള്‍ വരുത്തിവയ്ക്കുന്നത്. പലപ്പോഴും നാട്ടുകാരും വനപാലകരും ഇവയെ വനത്തിലേക്ക് ഓടിച്ച് വിടാറുമുണ്ട്. എന്നാല്‍ ഇവ വീണ്ടും കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കെത്തുന്നതാണ് പതിവ്. വന്യജീവി ശല്യത്തെ തുടര്‍ന്ന് പൊറുതി മുട്ടിയിരിക്കുകയാണ് മലയോരവാസികള്‍.
Leave A Comment