പ്രാദേശികം

പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്ന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഇറങ്ങിപ്പോയി

മാള: ഗ്രാമ പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. മാള കെ.കരുണാകരന്‍ സ്മാരക സ്പോര്‍ട്സ് അക്കാദമിയിലെ ബോര്‍ഡുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഭരണ പക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോര്‍ ഉണ്ടായി. തുടര്‍ന്നാണ്‌ ഇറങ്ങിപ്പോക്ക് നടത്തിയത്.

കായിക യുവജന കാര്യാലയം ഡയറക്ടരുടെ ഉത്തരവിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 23ന് മാള കെ.കരുണാകരന്‍ സ്മാരക സ്പോര്‍ട്സ് അക്കാദമിയിലെ ബോര്‍ഡുകള്‍ പഞ്ചായത്ത് അധികൃതര്‍  നീക്കം ചെയ്തിരുന്നു. ഇന്ന് പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോള്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ഭരണപക്ഷം കൂടുതല്‍ അവകാശവാദങ്ങളുമായി ചെറുക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു  പ്രതിപക്ഷ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. സ്റ്റേഡിയവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കെ കരുണാകര്റെ പേരിലുള്ള സ്റ്റേഡിയത്തിന്‍റെ ബോര്‍ഡുകള്‍ നശിപ്പിച്ചത് അദ്ദേഹത്തിന്‍റെ പേരിനോടുള്ള  മാള പഞ്ചായത്ത് ഭരണ സമിതിയുടെ  അവഗണനയാണെന്ന് കോണ്ഗ്രസ് അംഗം ജോഷി കാഞ്ഞൂത്തറ ആവര്‍ത്തിച്ചു. കോൺഗ്രസ് അംഗങ്ങളായ ജോഷി കാഞ്ഞൂത്തറ, ജിയോ ജോർജ് കൊടിയൻ, അമ്പിളി സജീവ്, യദുകൃഷ്ണ, ലിസ്സി സേവ്യർ, ബാബു സി എൽ എന്നിവരാണ് പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ചത്.

തുടര്‍ന്ന്‍ പ്ലേ കാര്‍ഡുകള്മായാണ് പ്രതിപക്ഷം പഞ്ചായത്ത് ഓഫീസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി വിധികളുടെയും മറ്റും അടിസ്ഥാനത്തിൽ 2020 ജൂണിലാണ് ഇൻഡോർ സ്റ്റേഡിയം പദ്ധതി ഉപേക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉത്തരവിട്ടത്. യഹൂദ സെമിത്തേരിയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്ന സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി 2022 ഏപ്രിലിൽ ഹൈക്കോടതി തള്ളിയിരുന്നു. മുസിരിസ് പൈതൃക പദ്ധതിപ്രകാരം യഹൂദ സെമിത്തേരിയിലെ സംരക്ഷണ പ്രവർത്തങ്ങൾക്കു കഴിഞ്ഞ ജൂലായിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു. 

സംരക്ഷിത സ്മാരകത്തിൽ ഉപേക്ഷിച്ച പദ്ധതിയുടെ ബോർഡ് നിലനിറുത്തുന്നതു് കോടതിയലക്ഷ്യമാകുമെന്നതിനാലാണ് ഇത് നീക്കാൻ കായിക വകുപ്പ് തീരുമാനിച്ചത്. ഓഗസ്റ്റ് 27ന് മുൻപ് ബോർഡുകൾ നീക്കിയ കാര്യം കോടതിയെ അറിയിക്കണമെന്നും ഉത്തരവുണ്ടായിരുന്നു. മാളയില്‍ കെ കരുണാകരന് ഉചിതമായ സ്മാരകം വേണമെന്ന മുറവിളിയെ തുടർന്ന് 2013 മുതൽ ഇൻഡോർ സ്റ്റേഡിയം പദ്ധതിക്ക് ആലോചന തുടങ്ങിയത് . ഇന്‍ഡോര്‍ സ്ടടിയം വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് മാളയില്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം.

Leave A Comment