അതിരപ്പിള്ളിയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
അതിരപ്പിള്ളി: ചിക്ലായി പുഴയിൽ കുളിക്കുന്നതിനിടെ പുഴയിൽ കാണാതായ യുവാവിന്‍റെ ബോഡി കണ്ടെത്തി.അഴീക്കോട് തെങ്ങാകൂട്ടിൽ ഇർഫാൻ അലി (15) യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. അഴീക്കോട് കല്ലുങ്കൽ ഷക്കീറിന്റെ മകൻ ആദിൽഷ (14) ഇന്നലെ മരിച്ചിരുന്നു.
ഇന്ന് രാവിലെ ഫയര്‍ ഫോഴ്സ് നടത്തിയ തിരച്ചിലില്‍ കാണാതായ ഇർഫാൻ അലിയുടെ മൃതദേഹം ചിക്ലായി പുഴക്ക് സമീപം പാറക്കൂട്ടത്തിനിടയില്‍ നിന്നും ആണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് അഞ്ചംഗ സംഘം കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു
Leave A Comment