എം. പി. ഫണ്ട് ലാപ്സാക്കുന്നു; വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് യു ഡി എഫ്
കോണത്തുകുന്ന് : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ബെന്നി ബെഹനാൻ എം. പി. കേന്ദ്ര പട്ടിക ജാതി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം അനുവദിപ്പിച്ച പോളക്കുളം താണിയത്ത്കുന്നു റോഡ് നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചു പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.
പാർലിമെന്ററി പാർട്ടി ലീഡർ ഷംസു വെളുത്തേരി, എം. എച്ച്. ബഷീർ, കെ. എ. സദക്കത്തുള്ള, കെ. കൃഷ്ണകുമാർ, ബിജു പോൾ, ജാസ്മിൻ ജോയ്, മഞ്ജു ജോർജ് എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
രാഷ്ട്രീയപ്രേരിതമായി ബെന്നി ബെഹനാൻ എം. പി. യെ പഞ്ചായത്ത് ഭരണ സമിതി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ യാതൊരു പരിപാടികളിലും പങ്കെടുപ്പിക്കാതെ മാറ്റി നിർത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും എം. പി. ഫണ്ട് ലാപ്സക്കാൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി റോഡ് നിർമ്മാണ തടസ്സം നിൽക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു.
Leave A Comment