പ്രാദേശികം

ഗുരുദേവ ജയന്തിക്ക് തുടക്കം കുറിച്ച് കൊടുങ്ങല്ലൂർ യൂണിയനും ശാഖകളും പതാകദിനമാചരിച്ചു.

കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവൻ്റെ 168-ാം മത് ജയന്തി ആഘോഷങ്ങൾ  കൊണ്ടാടുന്നതിൻ്റെ തുടക്കം കുറിച്ചു കൊണ്ട് എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യുണിയനും ശാഖകളും പതാകദിനമാചരിച്ചു. യൂണിയൻ ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കൊടിമരത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഹരി വിജയൻ പീത പതാക ഉയർത്തിയതോടെ പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.ഇതൊടൊപ്പം യൂണിയന് കീഴിലുള്ള 65 ഓളം ശാഖകളിലും ഗുരുമന്ദിരങ്ങളിലും പ്രധാന പാതയോരത്തും ശ്രീനാരായണീയ കുടുംബങ്ങളിലും പതാകൾ ഉയർത്തി. ച്ചടങ്ങിൽ യോഗം കൗൺസിലർ ബേബി റാം പതാകദിന സന്ദേശം നൽകി. ആഘോഷ കമ്മറ്റി ചെയർമാൻ ഡോ :ധനുഷ സന്യാൽ, വിജയകുമാർ തുമ്പരപ്പിള്ളി, ദിനിൽ മാധവ്, ജോളിഡിൽഷൻ, ഹരിശങ്കർ, കെ. ഡി. വിക്രമാദിത്യൻ, മുത്തു ശാന്തി, വി പി പ്രസൂൺ, ടി വി സുജിത്ത്, എം എസ് അജിത്, എം എസ് രാധാകൃഷ്ണൻ , എ എസ് അജിത്, ടി.കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ച്ചടങ്ങിൽ സംബന്ധിച്ചു.

Leave A Comment