പ്രാദേശികം

വീട്ടു വളപ്പിൽ കഞ്ചാവ് ചെടി വളർത്തി ; യുവാവ് അറസ്റ്റില്‍

ഇരിഞ്ഞാലക്കുട : വീട്ടു വളപ്പിൽ കഞ്ചാവ് ചെടി വളർത്തി പരിപാലിച്ച യുവാവിനെ ഇരിഞ്ഞാലക്കുട എക്സൈസ് അറസ്റ്റ് ചെയ്തു.  ആനന്ദപുരം കൊടിയൻകുന്ന് തെക്കേക്കര വീട്ടിൽ ഭാസ്കരന്റെ മകൻ പ്രസാദ് (37) നെയാണ് എക്സൈസ് ഇൻസ്‌പെക്ടർ കെ എ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം അനുസരിച്ച് നടത്തിയ തെരച്ചിലിൽ ഇയാൾ വീട്ടിൽ  നട്ട് വളർത്തിയിരുന്ന ഒന്നര മാസത്തെ വളർച്ച എത്തിയ 6 കഞ്ചാവ്  ചെടികൾ അന്വേഷണ സംഘം കണ്ടെത്തി. ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment