പ്രാദേശികം

കൊരട്ടി സ്വദേശിയായ യുവാവ് അർമേനിയയിൽ കുത്തേറ്റു മരിച്ചു

കൊരട്ടി: അർമേനിയയിൽ കൊരട്ടി സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു. കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം. സൂരജിന്‍റെ അര്‍മ്മേനിയയിലെ സുഹൃത്തുകള്‍ ഫോണ്‍ വഴിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. അർമേനിയയിൽ നിന്ന് യൂറോപ്പിലേക്ക് കടക്കുന്നതിനുള്ള വിസക്കായി തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റിനെ സൂരജും,സുഹൃത്തായ ചാലക്കുടി തുരുത്തി പറമ്പ് സ്വദേശി  ലിജോ പോളും സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം  രാത്രി ഇത് സംബന്ധിച്ചു തിരുവനന്തപുരം സ്വദേശിയുമായി തർക്കം ഉണ്ടായി. ഇതോടെ ഇയാളും സഹായികളും ചേർന്ന് സൂരജിനേയും ലിജോയേയും മർദ്ധിക്കുകയുമായിരുന്നു.

 ആക്രമണത്തിൽ  കുത്തേറ്റ സൂരജ് മരണപെടുകയും, ഒപ്പമുണ്ടായിരുന്ന  ലിജോയെ ഗുരുതരമായി പരിക്കേറ്റ് അര്‍മ്മേനിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ലിജോ ചികിത്സയിയിൽ തുടരുകയാണ്.

സുഹൃത്തുക്കളാണ് ഈ വിവരം കുടുംബത്തെ ധരിപ്പിച്ചതെന്ന് സൂരജിന്‍റെ ബന്ധു എന്‍.എ രാമകൃഷ്ണന്‍ അറിയിച്ചു. സൂരജിന്റെ മരണത്തിൽ ദൂരുഹതയുണ്ടെന്നാരോപിച്ച് പിതാവും പി റിട്ടയേര്‍ഡ് സെെനീകനും കൂടിയായ ആർ. അയ്യപ്പൻ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിട്ടുണ്ട് .സൂരജിന്റെ മൃതദേഹം വിട്ടു കിട്ടാനുള്ള നടപടികൾ നോർക്ക വഴിയും എംബസി വഴിയും നടന്ന് വരികയാണ്.

Leave A Comment