പീച്ചി റോഡില്‍ വീണ്ടും മരം വീണു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
തൃശൂര്‍: പീച്ചി റോഡില്‍ വീണ്ടും മരം വീണു. അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അനുമതി ലഭിച്ചിച്ചിട്ടും അധികൃതര്‍ ഇതിന് തയാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തയാറായത്. റോഡിനോട് ചേര്‍ന്ന് നില്ക്കുന്ന 44 മരങ്ങള്‍ മുറിക്കാന്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ക്കാണ് അനുമതി ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
നാല് ദിവസത്തിനിടെ നാലാം തവണയാണ് ഇവിടെ റോഡിലേക്ക് മരം വീഴുന്നത്.
Leave A Comment