പൂപ്പത്തിയില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണ് ഒരാള്‍ക്ക് പരിക്ക്
പൊയ്യ: പൂപ്പത്തിയില്‍ കനത്ത മഴയില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് നിലം പൊത്തിയ ട്രാൻസ്ഫോർമർ പോസ്റ്റ് ഉയര്‍ത്തുന്നതിനിടെ വീണ്ടും മറിഞ്ഞു വീണ് ഒരാള്‍ക്ക് പരിക്ക്. പോസ്റ്റും ട്രാൻസ്ഫോർമറും മാറ്റുന്നതിനിടെ വൈദ്യുത കാലുകൾ മറിഞാണ് തൊഴിലാളിക്ക് പരിക്കെറ്റത്. നിർമാണം ഏതാണ്ട് പൂർത്തീകരിച്ച സമയത്താണ് അപകടം. ഇതര സംസ്ഥാനക്കാരായ രണ്ടു കരാർ തൊഴിലാളികൾ പോസ്റ്റിലുണ്ടായിരുന്ന സമയത്താണ് പോസ്റ്റ് മറിഞ്ഞു വീണത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Leave A Comment