തിരുവഞ്ചിക്കുളത്ത് ആൽമര ശിഖരം ഒടിഞ്ഞു വീണു; രണ്ടു കാറുകൾക്ക് കേടുപാട്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രപരിസരത്തെ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞു വീണു.അപകടത്തെ തുടർന്ന് സമീപത്ത് നിറുത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് കേടുപാട് സംഭവിച്ചു.
ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴക്കിടയിലാണ് ആൽ മരത്തിൻ്റെ വലിയ ശിഖരം ഒടിഞ്ഞു വീണത്.
മരക്കൊമ്പ് വീണതിനെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് ഫയർഫോഴ്സ് എത്തി മരക്കൊമ്പുകൾ മുറിച്ചു നീക്കി.
Leave A Comment