പോണ്‍സൈറ്റ് സ്റ്റിക്കര്‍ കുടുക്കി; 'മായാവി' അകത്ത്
തൃശൂര്‍: നിരോധിത പോണ്‍സൈറ്റിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയില്‍. തൃശൂര്‍-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസാണ് പിടിയിലായത്. തൃശൂർ ട്രാഫിക് പോലീസ് ആണ് ചൊവ്വാഴ്ച രാവിലെ എട്ടിന് ബസ് പിടികൂടിയത്.
പോണ് സൈറ്റിന്റെ സ്റ്റിക്കര്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും പെരുമ്പാവൂരിലാണ് സ്റ്റിക്കര്‍ നിര്‍മിച്ചതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. സ്റ്റിക്കര്‍ ജീവനക്കാര്‍തന്നെ നീക്കംചെയ്തു.
Leave A Comment