റോഡില്‍ മരം വീണ് ഒരാഴ്ച്ച; മുറിച്ചു മാറ്റിയില്ലെന്ന് ആക്ഷേപം
കോണത്ത്കുന്ന്: റോഡില്‍ മരം വീണ് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതര്‍ മരം മുറിച്ചു മാറ്റിയില്ലെന്ന് ആക്ഷേപം. കോണത്ത്കുന്ന് മാവിൻ ചുവട് ചെമ്മാടി പാടം - തെന്നത്ത് റോഡിൽ ആണ് ഒരാഴ്ച മുന്‍പ് മരം വീണത്. വിദ്യാർത്ഥികളും, നാട്ടുകാരും ഉള്‍പ്പെടെ നൂറു കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിലേക്ക് മരം വീണത്
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.
ഗ്രാമ പഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ ദിവസവും വിദ്യാർത്ഥികൾ തന്നെ മരത്തിന്റെ ചില്ലകൾ ഓടിച്ചു മാറ്റിയാണ് യാത്ര ചെയ്യുന്നത്. അധികാരികൾ എത്രയും പെട്ടന്ന് ഈ മരം മുറിച്ച് മാറ്റി സഞ്ചാര സൗകര്യം ഒരുക്കി കൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Leave A Comment