പ്രാദേശികം

പടിയൂരിൽ മീന്‍ പിടിക്കാന്‍ പോയ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി

പടിയൂർ: കെട്ടുച്ചിറയിൽ മീൻ പിടിക്കാൻ പോയ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശിയായ തോപ്പിൽ വീട്ടിൽ  പ്രണവ് (18)  നെയാണ് കാണാതായത്. പടിയൂരിലെ അമ്മാവന്റെ വീട്ടിലാണ് പ്രണവ് താമസം.

പുലർച്ചെ പ്രണവ് സുഹ്യത്ത് പടിയൂർ സ്വദേശിയായ അഴിപറമ്പിൽ വീട്ടിൽ ജീബിന്റെ ഒപ്പം ആണ് വലവീശി മീൻ പിടിക്കാൻ വഞ്ചിയിൽ പോയത്. 

കെട്ടുചിറ ബണ്ടിന് സമീപം 3.45 ഓടെ വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതായി. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചൂ.  ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുകയാണ്.

Leave A Comment