പ്രാദേശികം

പടിയൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പടിയൂർ: പടിയൂർ കെട്ടുച്ചിറയിൽ മീൻ പിടിക്കാൻ പോയ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശിയായ തോപ്പിൽ വീട്ടിൽ 18 വയസ്സുള്ള പ്രണവ്  ആണ് മരിച്ചത്.

പുലർച്ചെ പ്രണവും സുഹ്യത്ത് പടിയൂർ സ്വദേശി ജീബിനും ചേര്‍ന്നാണ്  വലവീശി മീൻ പിടിക്കാൻ കെട്ടിച്ചിറയില്‍ വഞ്ചിയിൽ ഇറങ്ങിയത്. കെട്ടുചിറ ബണ്ടിന് സമീപം 3.45 ഓടെ വഞ്ചി മറിയുകയായിരുന്നു. അപകടത്തില്‍ പ്രണവിനെ കാണാതായി. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സിൽ വിവരം അറിയിച്ചു.  ഫയർഫോഴ്സ് എത്തി ഏറെ നേരം  തിരച്ചിൽ നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 


പിന്നീട് തൃശ്ശൂരിൽ നിന്നും സ്കൂബാ ടീം എത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കാട്ടൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി.

Leave A Comment