പ്രാദേശികം

കൊടുങ്ങല്ലൂരിൽ അതിഥിതൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ മിന്നൽപ്പരിശോധന.

കൊടുങ്ങല്ലൂർ: ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ മേഖലയിലെ അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും മറ്റ് താമസസ്ഥലങ്ങളിലും എക്‌സൈസിന്റെ മിന്നൽപ്പരിശോധന.കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ പത്തുസ്ഥലങ്ങളിലായാണ് പരിശോധന ആരംഭിച്ചത്.

അഴീക്കോട്, മേത്തല, ചളിങ്ങാട്, പുതുമനപ്പറമ്പ്, ശൃംഗപുരം, മതിലകം, പൊയ്യ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.

മീൻപിടിത്തവുമായി ബന്ധപ്പെട്ട് അഴീക്കോട്, മേത്തല മേഖലയിലും റോഡ്-കെട്ടിട നിർമാണത്തിനായി ചളിങ്ങാട്, കയ്പമംഗലം, മതിലകം, ശ്രീനാരായണപുരം, പെരിഞ്ഞനം എന്നിവിടങ്ങളിലായി നൂറുകണക്കിന് അതിഥിതൊഴിലാളികളാണ് താമസിക്കുന്നത്. തൊഴിലാളികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് എക്‌സൈസിന്റെ മിന്നൽപ്പരിശോധന.

എക്‌സൈസ് ഇൻസ്‌പെക്ടർ ഷാംനാഥ്, നെൽസൺ , മൻമഥൻ,  അഫ്സൽ, ശോഭിത്, സുമി, ഡ്രൈവർ വിൽസൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment