കുട്ടിക്കർഷക മഹിമയിൽ പൊയ്യയിലെ ദേവനാരായണനും മഹാദേവനും
പൊയ്യ: പൊയ്യ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകരായി ദേവനാരായണനും മഹാദേവനും അവാർഡ് പങ്കിട്ടു. ഡ്രാഗൺ ഫ്രൂട്ട്, മുളക്, വഴുതന, വെണ്ട, തക്കാളി, അമരപ്പയർ, പയർ, നിത്യവഴുതന തുടങ്ങിയ വിളകളാണ് ഇവർ കൃഷി ചെയ്യുന്നത്.
പൂപ്പത്തി തളിയക്കാട്ടിൽ പ്രവാസിയായ ഹരിഹരന്റെയും മാള ഹോളിഗ്രേസിൽ അധ്യാപികയായ സന്ധ്യയുടെയും മക്കളാണ് ഇരുവരും.
കർഷകദിനത്തിൽ പൊയ്യയിൽ നടന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എം എൽ എ ഇരുവരെയും ആദരിച്ചു.
Leave A Comment