പ്രാദേശികം

വളർത്ത് പോത്തിൻ്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ചാലക്കുടി: വളർത്ത് പോത്തിൻ്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. കോടശേരി കൂർക്കമറ്റം പൊനത്തി വീട്ടിൽ ഷാജു(55) ആണ് മരിച്ചത്. വ്യാഴം രാവിലെ കൂർക്കയറ്റം ലത്തീൻ മൈനർ സെമിനാരിക്ക് എതിർവശത്ത് കപ്പതോടിനോട് ചേർന്നുള്ള പറമ്പിലാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച വൈകീട്ട് മുതൽ ഷാജുവിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മൃതദേഹം കണ്ടത്. സമീപത്ത് അവശ നിലയിൽ പോത്തിനെയും കണ്ടെത്തി.

Leave A Comment