മദ്യം ലോഡ് ഇറക്കൽ: ഐഎൻടിയുസി വിട്ടുനിൽക്കും
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് ആറാം വാർഡ് കോട്ടായി ജനവാസ കേന്ദ്രത്തിൽ ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് തുറന്നതിനെതിരെ കോട്ടായി ഐഎൻടിയുസി യൂണിയൻ പ്രതിഷേധത്തിൽ. ഔട്ട്ലെറ്റ് കേന്ദ്രത്തിലെത്തുന്ന മദ്യത്തിന്റെ ലോഡ് ഇറക്കുന്നതിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ് ഐഎൻടിയുസി.
ഐഎൻടിയുസി, സിഐടിയു എന്നീ രണ്ട് യൂണിയനുകളാണ് കോട്ടായിയിലുള്ളത്. കോട്ടായിയിലെ ബിവറേജിൽ ഐഎൻടിയുസിയുടെ ടേണിൽ മദ്യം എത്തുമ്പോൾ ലോഡ് ഇറക്കേണ്ടന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസം മുതലാണ് നിസഹകരണ സമരം ആരംഭിച്ചത്.
പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതും സാമൂഹിക വിരുദ്ധ ശല്യത്തിനിടയാക്കുന്നതുമായ നടപടിയാണിതെന്നും കോൺഗ്രസിന്റെ ധാർമിക നിലപാട് ഉൾകൊണ്ടാണ് ഇത്തരം നിലപാട് സ്വീകരിച്ചെതെന്നും ഐഎൻടിയുസി കോട്ടായി യൂണിയൻ ജനറൽ സെക്രട്ടറി കെ.എച്ച്. കബീർ, പൂൾ ലീഡർ കെ.എ. സാന്റു എന്നിവർ അറിയിച്ചു.
Leave A Comment