സ്ലാബ് തകർന്ന് കാനയിലേക്കുവീണ് ആറുപേർക്ക് പരിക്ക്
പുത്തൂർ: ഇരവിമംഗലത്ത് സ്ലാബ് തകർന്നു കാനയിലേക്കു വീണ് ആറുപേർക്കു പരിക്ക്. ഇരവിമംഗലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിൽ വിവാഹച്ചടങ്ങിൽപങ്കെടുക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.പാലക്കാട് സ്വദേശികളായ ഗോകുൽ(28) ശിവൻ (44) ജിതിൻ (26) പ്രേംചന്ദ്(32)സുരേഷ് (40) നിഖിൽ (28) എന്നിവർക്കാണു പരിക്ക്. ഇവരെ ആക്ടസ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സംഭവ സ്ഥലം റവന്യുമന്ത്രി കെ. രാജൻ സന്ദർശിച്ചു.
Leave A Comment