ചാമക്കാലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞു
എടത്തിരുത്തി: ചാമക്കാലയിൽ കാർ കുളത്തിലേക്ക് വീണു. പടിഞ്ഞാറേ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ചെന്ത്രാപ്പിന്നി ചാമക്കാല മോസ്കോ പാലത്തിനു സമീപത്താണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
വടക്കുനിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ടു കുളത്തിലേക്ക് മറിയുകയായിരുന്നു. കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, എസ്ഐ സൂരജ്, സിപിഒ ബിനോയ്, ധനീഷ് എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Leave A Comment