പ്രാദേശികം

വി ബി മണിലാൽ, കെ ജി സന്തോഷ്‌: ലെൻസ്‌ഫെഡ് ഇരിങ്ങാലക്കുട ഭാരവാഹികൾ

ഇരിങ്ങാലക്കുട: ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. 

ഏരിയ പ്രസിഡന്റ് നിമൽ.ടി.സി അദ്ധ്യക്ഷനായിരുന്ന പ്രതിനിധി സമ്മേളനം ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ഒ.വി.ജയചന്ദ്രൻb ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് മനോജ്‌കുമാർ.ടി.എ, സന്തോഷ്.കെ.ജി എന്നിവർ സംസാരിച്ചു. 

സമ്മേളനത്തിൽ ഏരിയ പ്രസിഡന്റായി മണിലാൽ.വി.ബി , സെക്രട്ടറിയായി സന്തോഷ്.കെ.ജി, ട്രഷററായി ആനന്ദ് ഭാസ്‌ക്കർ എന്നിവരെ തിരഞ്ഞെടുത്തു.

Leave A Comment