പ്രാദേശികം

കൊടുങ്ങല്ലൂർ ടൗൺ ബാങ്കിനെ തകർക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണമെന്ന് സംയുക്ത യൂണിയൻ

കൊടുങ്ങല്ലൂർ : ടൗൺ സഹകരണ ബാങ്കിനെ തകർക്കാനുള്ള ഗൂഢ നീക്കം തിരിച്ചറിയണമെന്നും ലോക്കർ സംഭവത്തിന്റെ അന്വേഷണം വേഗത്തിലാക്കി സത്യ സ്ഥിതി പുറത്തു കൊണ്ടുവരണമെന്നും ബാങ്കിലെ ജീവനക്കാരുടെ സംഘടനകൾ  പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ശത വർഷത്തിലെത്തിയ ബാങ്കിന്റെ പ്രവർത്തനം താലൂക്കിന്റെ വ്യാപകാർത്തിയായിട്ടുള്ളതാണ്. വായ്പയിലും നിക്ഷേപ സ്വീകാര്യതയിലും സുതാര്യത പുലർത്തുന്നതിലൂടെ വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്നു. ബാങ്കിലെ അക്കൗണ്ടുകളിൽ കൂടി യാതൊരു കള്ളപണ ഇടപാടുകളും ചെയ്യാൻ സാധിക്കില്ല പത്ത് ലക്ഷത്തിൽ കൂടുതൽ ഉള്ള ഇടപാടുകളെ സംമ്പന്ധിച്ച് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനും ഇൻകം ടാക്സ് വിഭാഗത്തിനും ബാങ്കിൽ നിന്ന് സ്റ്റേറ്റുമെന്റുകൾ നൽകുന്നുണ്ട് അമ്പതിനായിരം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ പാൻ കാർഡിലൂടെ മാത്രമേ ചെയ്യാൻ സാധിക്കൂ എന്നിരിക്കേ ബാങ്കിനെ തകർക്കാനുള്ള ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുകയാണ്. അതിന്റെ ഭാഗമാണ് ലോക്കർ വിവാദവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

റിസർവ്വ് ബാങ്കിന്റെ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ടാണ് ബാങ്കിന്റെ ലോക്കർ സംവിധാനം പ്രവർത്തിക്കുന്നത്. അമ്മയുടെയും മകളുടെയും പേരിലുള്ളതും ഇരുവർക്കും സംയുക്തമായി ഉപയോഗിക്കാവുന്നതുമായ ലോക്കർ ഉടമകളായ ഇവരുടെ ലോക്കറിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന ആരോപണമാണ് ഇവരിലൊരാൾ ഉന്നയിച്ചിരിക്കുന്നത്.

മാനേജരുടെ കൈവശത്തിലുള്ള താക്കോലിനെ മാസ്റ്റർ കീ എന്നാണ് പറയുക, ലോക്കർ സിസ്റ്റം പ്രവർത്തന സജ്ജമാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാൽ ലോക്കർ തുറക്കാൻ കഴിയില്ല. കസ്റ്റമറുടെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് മാത്രമെ ലോക്കർ തുറക്കാൻ സാധിക്കുകയൊള്ളു വെന്നിരിക്കെ, ഉന്നയിച്ചിരിക്കുന്ന ആരോപണത്തിൽ ആശങ്കയും ദുരൂഹതയും സൃഷ്ടിച്ചിരിക്കുന്നു. ദുരൂഹത ഒഴിവാക്കാനും സത്യ സ്ഥിതി പുറത്തു കൊണ്ടുവരാനും ബാങ്കിനെ സ്‌നേഹിക്കുന്ന സഹകാരി സമൂഹം ആഗ്രഹിക്കുന്നു. ആയതിനാൽ പോലീസ് നടത്തുന്ന അന്വേഷണം വേഗത്തിലാക്കി സത്യ സ്ഥിതി പുറത്തു കൊണ്ടുവരാൻ പോലീസിനോട് സംഘടന നേതാക്കളായ എ.എം. സായൂജ് (എ കെ യു സി ബി ഇ എ) കെ എസ് രാജേഷ് (കെ സി ഇ യു ] , പി യു സുരേഷ് കുമാർ (കെ യു ബി എസ് ഒ ) എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave A Comment