മുരിങ്ങൂരില്‍ ബൈക്ക് വര്‍ക്ക് ഷോപ്പിന് തീ പിടിച്ചു
ചാലക്കുടി: മുരിങ്ങൂരില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീ പിടിച്ചു. 12 ബൈക്കുകള്‍ കത്തി നശിച്ചു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിനു സമീപം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പതിനഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിന് താഴെയുള്ള വര്‍ക്ക് ഷോപ്പിൽ ആണ് തീ പിടുത്തം ഉണ്ടായത്.പുക ഉയരുന്നത് കണ്ട് ഫ്ലാറ്റിന് മുകളിലെ താമസക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കൊരട്ടി ആറ്റപ്പാടം സ്വദേശി അനീഷിന്‍റെതാണ് വര്‍ക്ക് ഷോപ്പ്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Leave A Comment