കൊടുങ്ങല്ലൂരിൽ ബി.ജെ.പി പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം
കൊടുങ്ങല്ലൂർ: ബി.ജെ.പി പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം, അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
എൽത്തുരുത്ത്കുന്നുംപുറം പഴൂപ്പറമ്പിൽ വൈശാഖിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
അക്രമത്തിൽ വീടിൻ്റെ ജനൽ ചില്ല് തകർന്നു.
വീടാക്രമിച്ച എൽതുരുത്ത് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്തു.
Leave A Comment