പ്രാദേശികം

ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴ തലവടിയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണു മരിച്ചത്. കുട്ടികൾക്ക് മൂന്ന് വയസ് പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രോഗവും കടബാധ്യതയുമാണ് ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം സൗമ്യയ്ക്ക് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. സുനു നടുവിന് സുഖമില്ലാത്ത ആളാണെന്നാണ് വിവരം. സൗമ്യ വിദേശത്ത് ഹോം നേഴ്‌സ് ജോലിക്ക് പോകാന്‍ ഇരിക്കെയാണ് മരണം .

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Leave A Comment