പൂപ്പത്തിയിൽ കടയിലേക്ക് കാർ പാഞ്ഞുകയറി; കടതകർന്നു, ആളപായമില്ല
മാള: പൊയ്യ പൂപ്പത്തിയിൽ കടയിലേക്ക് കാർ പാഞ്ഞു കയറി കട തകർന്നു. ഇന്നലെ രാത്രി 11:30 നാണ് സംഭവം. പൂപ്പത്തി ജംഗ്ഷനിലെ ഗോപിക സ്റ്റോഴ്സിലേക്കാണ് കാർ പാഞ്ഞുകയറിയത്. ആളപായമില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
Leave A Comment