പ്രാദേശികം

കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി ; ജീവനക്കാരി ലിഫ്റ്റിൽ കുടുങ്ങി

കൊടുങ്ങല്ലൂർ: മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരി ലിഫ്റ്റിൽ കുടുങ്ങി. ഇറിഗേഷൻ വകുപ്പിലെ ഓവർസിയർ പ്രിൻസയാണ് പതിനഞ്ച് മിനിറ്റോളം നേരം ലിഫ്റ്റിൽ അകപെട്ടത്.ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൂന്നാം നിലയിലേക്ക് പോയതായിരുന്നു പ്രിൻസ. എന്നാൽ ലിഫ്റ്റ് പാതി വഴിയിൽ വച്ച് നിന്നു. 

മൊബെലിലൂടെ ലിഫ്റ്റിൽ കുടുങ്ങിയ വിവരം സഹപ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിൽ അറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുൻപ് തന്നെ ജീവനക്കാർ ലിഫ്റ്റിറക്കി ഓവർസിയ റെ പുറത്തിറക്കി. 

മാസങ്ങൾക്ക് മുൻപ് ഇതേ ലിഫ്റ്റിൽ താൽക്കാലിക ജീവനക്കാരിയും കുടുങ്ങിയിരുന്നു'

Leave A Comment