കരൾ രോഗ ബാധിതനായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു
കൊടുങ്ങല്ലൂർ: കരൾ രോഗ ബാധിതനായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. മതിലകം പൂവ്വത്തുംകടവ് സ്വദേശിയായ ബിജേഷ് തലാപ്പിള്ളിയാണ് ചികിത്സാ സഹായം തേടുന്നത്. ബിജേഷിന്റെ കരൾ എത്രയും പെട്ടെന്ന് മാറ്റിവെക്കണമെന്നാണ് എറണാകുളം അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.ഭാര്യ രാഖി കരൾ പകുത്തു നൽകാൻ തയ്യാറായി എല്ലാ ടെസ്റ്റുകളും കഴിഞ്ഞെങ്കിലും കരൾ മാറ്റിവെക്കാൻ വേണ്ട തുകയില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം.
40 ലക്ഷം രൂപ ചികിത്സക്കായി ചിലവ് വരും. പ്രിയദർശിനി എന്ന ഡ്രൈവിങ്ങ് സ്കൂൾ നടത്തി വരികയായിരുന്നു ബിജീഷ്. അമ്മയും ഭാര്യയും മകളും അടങ്ങുന്ന ഈ കൊച്ചു കുടുംബം ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തും എന്ന വിഷമത്തിലാണ് . ഈ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർ ഇനി പറയുന്ന ഫോൺ നമ്പറുകളിൽ സഹായം അയക്കുക
Google pay : Bijish T. D : 9446233727
Raghi Mol (ഭാര്യ ): 9995705300
Lalitha (അമ്മ): 8089520233
CALL : 9446233727, 9995705300
Leave A Comment