പ്രാദേശികം

ഭൂമികയ്യേറ്റവും കോടതിവിധിയും; പൊയ്യയില്‍ സര്‍വ്വകക്ഷി യോഗം

പൊയ്യ: ഗ്രാമപഞ്ചായത്തിൽ സിഎഫ്ഐ ചാരിറ്റബിൾ  ട്രസ്റ്റിന്റെ കയ്യേറ്റം കണ്ടെത്തിയ കോടതി വിധിയുടെ തീരുമാനങ്ങൾ  നടപ്പിലാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി സർവകക്ഷി യോഗം ചേര്‍ന്നു. പുളിപ്പറമ്പ് പ്രദേശത്ത് ഈ വിഷയവുമായി ബന്ധപ്പെട്ടുകോടതിയെ  സമീപിച്ചിരിക്കുന്ന പാടശേഖരാംഗങ്ങളെയും  ഉൾപ്പെടുത്തി  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ്  യോഗം ചേർന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുട്ടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാബു കൈതാരൻ, ജോളി സജീവൻ, സുരേഷ് എംപി ,രാജേഷ് മോഹനൻ, വിജീഷ് എ സ്, രമ ബാബു, പ്രിയ ജോഷി ,സൗമ്യ രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ , പാടശേഖര സമിതി അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു  

ജില്ലാ സർവേയറെ കൊണ്ട് റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിനും, തുടര്‍ന്ന്‍ ബണ്ട് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ഇടപെടണമെന്ന് ആവശ്യപ്പെടാനും ജില്ലാ കളക്ടറെ നേരിൽ കാണുന്ന പ്രതിനിധി സംഘത്തിന് പാടശേഖര സമിതിയിൽ നിന്ന് രണ്ടംഗങ്ങളെ കൂടി ഉൾപ്പെടുത്താനും കെഎൽഡിസി പൊയ്യ പഞ്ചായത്തിൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച കാലം മുതലുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കുന്നതിന് വിജിലൻസ് അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റിയോട് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു.

Leave A Comment