പ്രാദേശികം

മെമ്പറെ കണ്ടോ? അന്നമനട വാർഡ് ഒന്നിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പറയാൻ

അന്നമനട പഞ്ചായത്ത് ഒന്നാം വാർഡിൽ ചള്ളിപ്പടി ഭാഗത്ത് വഴി വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. ചള്ളിപ്പടി മുതൽ ചക്കാം പറമ്പ് ക്ഷേത്രം വരെയുള്ള ഭാഗത്ത്  വഴി വിളക്കുകൾ  പ്രവർത്തന രഹീതമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വാർഡ് മെമ്പറോട് പല  തവണ  പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ല. പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്  ഇങ്ങനെയുള്ള സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ ആളുകൾക്ക് വെളിച്ചം ഇല്ലാതെ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. എത്രയും പെട്ടെന്ന് വഴി വിളക്കുകൾ തെളിയിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ  ആവശ്യം. വാർഡ് മെമ്പർ ഫോൺ എടുക്കുന്നില്ലെന്നും ഗുരുതര ആരോപണം നാട്ടുകാർ ഉയർത്തി.

Leave A Comment