പ്രാദേശികം

മധ്യവയസ്ക്കനെ കെട്ടിടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: ടി.കെ.എസ് പുരത്ത് മധ്യവയസ്ക്കനെ കെട്ടിടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി.കെ.എസ് പുരം സ്വദേശി പത്താഴപറമ്പിൽ വീട്ടിൽ 57 വയസുള്ള ഗോപാലകൃഷ്ണനാണ് മരിച്ചത്.

ടി.കെ.എസ് പുരത്തുള്ള വീൽ അലൈൻമെൻ്റ് സ്ഥാപനത്തിനു മുന്നിൽ ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനായ ഗോപാലകൃഷ്ണൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിസരത്തുള്ള കെട്ടിടങ്ങളിലാണ് താമസിച്ചു വന്നിരുന്നത്.

Leave A Comment