മേൽപ്പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം; യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊടകര: മേൽപ്പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റത്തൂർ സ്വദേശിയായ 20 വയസുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവിനോടൊപ്പം കുട്ടിയെ ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു യുവതി.ഇപ്പോൾ വരാം എന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങിയ യുവതി മേൽപ്പാലത്തിന് മുകളിൽ നിന്ന് സർവീസ് റോഡിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment