മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
മതിലകം: ദേശീയ പാത 66ൽ മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി വിജേഷിനാണ് പരിക്കേറ്റത്. ഇയാളെ പുതിയകാവ് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് തേയിലയുമായി പോയിരുന്ന ലോറി വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഇലക്ട്രിസിറ്റി പോസ്റ്റും ഇടിച്ച് തകർത്താണ് മറിഞ്ഞത്. സമീപത്തെ രണ്ട് കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മാസം മുമ്പും ഇതേ സ്ഥലത്ത് കാർ അപകടത്തിൽപ്പെട്ടിരുന്നു. ഫയർ ഫോഴ്സും മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു.
Leave A Comment