കരുവന്നൂർ പുഴയിൽ ചാടിയ വിദ്യാർഥിക്കായി തെരച്ചിൽ തുടരുന്നു
ഇരിങ്ങാലക്കുട: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്കു ചാടിയ വിദ്യർഥിക്കായി തെരച്ചിൽ. ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കരുവന്നൂർ പാലത്തിൽ സൈക്കിളിലെത്തിയ വിദ്യാർഥി പുഴയിലേക്കു ചാടി. ഇതുകണ്ടുനിന്ന നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഓടിയെത്തുന്പോഴേക്കും വിദ്യാർഥി വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. സൈക്കിളിലുണ്ടായിരുന്ന ബാഗിൽ അലൻ ക്രിസ്റ്റോ എന്ന പേരാണു കാണുന്നത്.ഇരിങ്ങാലക്കുട, തൃശൂർ എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്ത് തെരച്ചിൽ നടത്തി. പുഴയിൽ നല്ല ഒഴുക്കുള്ളതിനാൽ വിദ്യാർഥിയെ ഇന്നലെ രാത്രി ഏറെവൈകിയും കണ്ടെത്താനായില്ല. ഇന്നും തെരച്ചിൽ നടത്തും. ചിമ്മിനി ഡാം തുറന്നിരിക്കുന്നതിനാൽ പുഴയിൽ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലാണ്.
തുറവൻകാട് സ്വദേശിയായ അലൻ ക്രിസ്റ്റോ എന്ന പേരിലുള്ള വിദ്യാർഥിയെ കാണാനില്ലെന്ന പരാതി മാതാപിതാക്കൾ ഇന്നലെ പോലീസിൽ നൽകിയിട്ടുണ്ട്. പാലത്തിനു സമീപത്തു നിന്നും ലഭിച്ച സൈക്കിൾ ഈ വിദ്യാർഥിയുടെതാണെന്നു മാതാപിതാക്കൾ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണു വിദ്യാർഥി. ഇരിങ്ങാലക്കുട പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Leave A Comment