പ്രാദേശികം

വായോധികയെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വെള്ളിക്കുളങ്ങര: ആനപ്പാന്തത്ത് ആദിവാസി വീട്ടമ്മയെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താം പൂവം ആദിവാസി നഗറിലെ കാടര്‍ വീട്ടില്‍ മീനാക്ഷി (75) യെയാണ് ചൊവ്വാഴ്ച രാവിലെ ആനപ്പാന്തം സംരക്ഷിത വനത്തില്‍ ചേറങ്കയത്തിന് സമീപം ബമ്പ്കയത്തില്‍ റോഡിലാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

വനം വകുപ്പ് വാച്ചര്‍ മാരാണ് മൃതദ്ദേഹം കണ്ടത് ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മീനാക്ഷി ഇടക്കിടെ വീട്ടില്‍ നിന്നും ഇറങ്ങി പോകാറുണ്ടെന്നും ഇക്കുറി രണ്ട് ദിവസം മുമ്പാണ് ഇവര്‍ ഇറങ്ങിപോയതെന്നും ബന്ധുക്കള്‍ പറഞ്ഞു. വെള്ളിക്കുളങ്ങര പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി. മൃതദേഹം 
 പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave A Comment