പ്രാദേശികം

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

മാള: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റമീസ്നാണ് വയറിൽ കുത്തേറ്റത്.  റമീസിനേയും  ഭർത്താവ് നൗഷാദിനേയും    മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. 

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള കുടുംബ വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഉടൻ തന്നെ   ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് റമീസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.  ബന്ധുക്കൾ മാള പോലീസിൽ നൗഷാദ് കൈ മുറിച്ച് ആത്മഹത്യയ്ക്ക്  ശ്രമിച്ച വിവരം അറിയിക്കുകയും തുടർന്ന് നൗഷാദിനെ അതേ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Leave A Comment