വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മതിലകം: മതിലകം താമരക്കുളത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മതിലകം എട്ടാം വാർഡിൽ, എസ്. എൻ. പുരം കല്ലിക്കാട്ട് അശോകൻ്റെ മകൻ 33 വയസുള്ള അഖിൽ ആണ് മരിച്ചത്. പത്ത് മാസം മുമ്പായിരുന്നു അപകടം, നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു, അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന അഖിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്, സംസ്‌കാരം വെള്ളിയാഴ്ച പെരിഞ്ഞനത്തെ പൊതു ശ്‌മശാനത്തിൽ.
Leave A Comment