പ്രാദേശികം

ഇലക്ട്രിക് സ്കൂട്ടറിന് പുറകിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാലക്കുടി: ഇലക്ട്രിക് സ്കൂട്ടറിന് പുറകിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. പഴുക്കര മാതിരപ്പിള്ളി ജോർജ് (73) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 10.30 ഓടെ റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. 

ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോർജിൻ്റെ സ്കൂട്ടറിന് പുറകിൽ പാലക്കാട്ടേക്ക് കമ്പികയറ്റി പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. 20 മീറ്ററോളം സ്കൂട്ടർ വലിച്ചിഴച്ച് കൊണ്ടുപോയി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.

Leave A Comment