കൊടുങ്ങല്ലൂരിൽ മിഠായി വാങ്ങിക്കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
കൊടുങ്ങല്ലൂർ: കോട്ടപ്പുറത്ത് കടയിൽ നിന്നും മിഠായി വാങ്ങിക്കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം, അഞ്ച് പേർ ആശുപത്രിയിൽ. സെൻ്റ് ആൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് മിഠായി കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ ക്ലാസ് തുടങ്ങും മുൻപെയാണ് കുട്ടികൾ മിഠായി വാങ്ങിയത്. മിഠായി കഴിച്ച് അൽപ്പസമയം കഴിഞ്ഞതോടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ അദ്ധ്യാപകർ കുട്ടികളെ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെത്തിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗവും, ഫുഡ് ആൻ്റ് സേഫ്റ്റി വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സ്കൂളിന് സമീപം ബിഷപ്പ് ഹൗസ് റോഡിനടുത്തുള്ള കടയിൽ നിന്നുമാണ് മിഠായി വാങ്ങിയതെന്ന് കുട്ടികൾ പറഞ്ഞു.
Leave A Comment