മാളയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
മാള: കോട്ടമുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തെങ്കാശി സ്വദേശി 64 വയസുള്ള വെള്ള ദുരൈ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ അടുത്ത റൂമിൽ താമസിക്കുന്ന ആൾ ആണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന വെള്ള ദുരൈയെ താഴെ കിടക്കുന്ന രീതിയിൽ കണ്ടത്.തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് കുഴൂരിൽ താമസിക്കുന്ന വെള്ള ദുരയുടെ മകൾ മഹാലക്ഷ്മിയും ഭർത്താവും സ്ഥലത്തെത്തിയെങ്കിലും ഇയാൾ മരിച്ചിരുന്നു . മാള പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . കഴിഞ്ഞ 20 വർഷമായി മാള കോട്ടമുറിയിൽ ആക്രി കടയിലെ ജീവനക്കാരനായ വെള്ള ദുരൈ ഒറ്റയ്ക്ക് ആണ് താമസിച്ചിരുന്നത്. കുഴൂരിൽ താമസിക്കുന്ന മക്കൾ ആക്രി തൊഴിലാളികൾ ആണ്
Leave A Comment